Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലയാനങ്ങളുടെ വിവരങ്ങള്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം: വിവരാവകാശ കമ്മിഷന്‍

ആലപ്പുഴ: ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും മെയ് 20 നകം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ. ഹക്കിം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവലൂക്കുന്ന് കൊന്നയ്ക്കാപ്പള്ളി റോസമ്മ ജോണിന്റെ അപേക്ഷ നിരസിച്ച പോര്‍ട്ട് ഓഫീസറുടെ നിലപാട് കമ്മിഷന്‍ തള്ളി. വിവരം ഫയലില്‍ ഉണ്ടായിരുന്നിട്ടും നല്‍കാതിരിക്കാനാണ് മാരിടൈം ബോര്‍ഡ് ശ്രമിച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു. വിവരങ്ങള്‍ മേയ് 20 നകം ലഭ്യമാക്കാമെന്ന് പോര്‍ട്ട് ഓഫീസര്‍ കമ്മിഷന് എഴുതി നല്‍കി.

2013 മുതല്‍ 2023 വരെ തീ പിടുത്തമോ മറ്റോ കാരണത്താല്‍ തകര്‍ന്ന രജിസ്ട്രേഷനുള്ള ഹൗസ് ബോട്ടുകളില്‍ എത്രയെണ്ണം പുനര്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി, 2018-2023 കാലത്ത് ഹൗസ്ബോട്ടുകള്‍ പുനര്‍ നിര്‍മിക്കാന്‍ സമര്‍പ്പിച്ച ഫോറത്തിന്റെ പകര്‍പ്പ് തുടങ്ങിയ ഏഴ് അന്വേഷണങ്ങള്‍ക്കുളള വിവരങ്ങള്‍ രേഖ പകര്‍പ്പ് സഹിതം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. വിവരങ്ങള്‍ 25-നകം കമ്മിഷന് നല്‍കണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു...

പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി

കൊല്ലം : സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.കൊല്ലം തേവലക്കര ബോയ്‌സ്...
- Advertisment -

Most Popular

- Advertisement -