പത്തനംതിട്ട : റ്റി.കെ.റോഡിലെ അപകടകരമായ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റ്റി.കെ.റോഡിൽ പ്രകടനവും ഉപരോധവും നടത്തി.
പല കുഴികൾ ചേർന്ന് തോടുപോലെയായ നെടുവേലി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന് സമീപമാണ് ഉപരോധം നടത്തിയത്.ഉപരോധത്തിന് ശേഷമുള്ള പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജറി മാത്യു സാം ഉദ്ഘാടനം ചെയ്തു.ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
നെല്ലിയ്ക്കാല മുതൽ പുളിമുക്ക് വരെ അപകടകരമായ നിരവധി കഴികൾ ഉണ്ട്.കഴിഞ്ഞ ദിവസം ഒരു വാഹനം ഇവിടെയുള്ള വലിയ കുഴിയിൽ വീണ് തകരാറിലായി ഏറെനേരം റോഡ് ബ്ലോക്കായിരുന്നു.ഒരു ഡസനിലധികം അപകടങ്ങൾ നടന്നിട്ടുണ്ട്.മഴ വെള്ളം നിറഞ്ഞ് കിടക്കുന്ന ഈ കുഴികൾ വാഹന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും. തിരുവല്ല കുമ്പഴ റോഡിൽ ഇലന്തൂർ നെടുവേലി ജംഗ്ഷനിൽ വാഹനം ഓടിച്ചു പോകാൻ ജനങ്ങൾ ബുദ്ധിമുട്ടുന്നു. എത്രയും വേഗം റ്റി.കെ.റോഡിലെ മരണക്കുഴികൾ അടിയന്തിരമായി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രി മനോജ്,ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി,യു.ഡി.എഫ്.മണ്ഡലം കൺവീനർ ജോൺസൻ പി.എം.,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ്,മെമ്പർ ഇന്ദിര ഇ.എ.,പി.കെ.ഇക്ബാൽ,ജോഷ്വാ ശമുവേൽ, ജറിൻ ജോർജ്ജ്,അനിൽ മാത്യു,രഘുനാഥ് സി.എൻ.,റോജി അലക്സ്, സതീ ദേവി,മാത്യു തോമസ്,അച്ചു മാടപ്പള്ളിൽ,രഞ്ജി കെ.മാത്യു,ഡയ്സി ലാലു, സാലി സജു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധത്തെ തുടർന്ന് ഇലന്തൂരിൽ അധികൃതർ ജെ.സി.ബി.ഉപയോഗിച്ച് കുഴിയടക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.