Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകര്‍ക്കടക മാസപൂജയ്ക്കായി...

കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി  ദേവസ്വം മന്ത്രി സംസാരിച്ചു

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിച്ചേര്‍ന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗം ജി. സുന്ദരേശന്‍, ജില്ലാ പോലീസ് മേധാവി വി. അജിത്ത് തുടങ്ങിയവര്‍ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ നാളെ   രാവിലെ  11 ന് പമ്പ ശ്രീരാമസാകേതം ഹാളില്‍ അവലോക യോഗം ചേരും. അദ്ദേഹം വകുപ്പിന്റെ ചുമതലയേറ്റ ശേഷം ആദ്യമായി ശബരിമല സന്ദര്‍ശിച്ച ശേഷമുള്ള യോഗമാണിത്. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂർ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും

തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍ നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ നിയമനം. നിലവിൽ ചീഫ് സെക്രട്ടറി സ്റ്റാഫ്...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി...
- Advertisment -

Most Popular

- Advertisement -