Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 24-ന്  ആരംഭിക്കും.ഒക്ടോബർ 2 (വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദേവീ വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 23-ന് വൈകിട്ട് 4-30 ന് പെരിങ്ങോൾ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്നും തുടങ്ങും.

തുടർന്ന്  താലപ്പൊലി, കരകം, കാവടി, വാദ്യമേളങ്ങൾ സഹിതം നൂറുകണക്കിന് ഭക്ത ജനങ്ങളുടെ അകമ്പടിയോടെ ഉത്രമേൽ ഭഗവതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.വൈകിട്ട് 6-ന് പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനും നടനുമായ എം. ബി. പദ്മകുമാർ ഭദ്ര ദീപ പ്രകാശനം നിർവഹിക്കും.

സെപ്റ്റംബർ 24-ന് രാവിലെ 5-ന് അഷ്ടദ്രവ്യ ഗണപതിഹോമം.തുടർന്ന് യജ്ഞ വേദിയിൽ എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, ലളിതാ സഹസ്രനാമജപം, ദേവീ ഭാഗവത പാരായണം, വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണം, പ്രസാദമൂട്ട്.

സെപ്റ്റംബർ 26-ന് വൈകിട്ട് 5-ന് വിദ്യാ ഗോപാല മന്ത്രാർച്ചന. 27-ന്  രാവിലെ 9-ന് നവാക്ഷരീഹോമം. 28-ന് രാവിലെ 9-ന് നവഗ്രഹ പൂജ, വൈകിട്ട് 5-ന് മാതൃ പൂജ, 29-ന് രാവിലെ 10-45 ന് അഷ്ട ലക്ഷ്മീ പൂജ.  11-ന് പാർവ്വതീ പരിണയം, ഉമാ മഹേശ്വര പൂജ.12-30 ന് തിരുവാതിരകളി,വൈകിട്ട് 5-ന് സർവ്വൈശ്വര്യ പൂജ.

30-ന് രാവിലെ 9-ന് മഹാ മൃത്യുഞ്ജയ ഹോമം. ഒക്ടോബർ 1-ന് രാവിലെ 9-ന് ധാരാ ഹോമം, വൈകിട്ട് 5-ന് കുമാരീ പൂജ. ഒക്ടോബർ 2-ന് രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദ്വീപ വർണ്ണന. 10-30 ന് പാരായണ സമർപ്പണം.

തുടർന്ന് അവഭൃഥ സ്നാന ഘോഷയാത്ര അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണവും ദീപാരാധനയോടും കൂടി നവാഹ യജ്ഞം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പിഎസ്എൽവി- സി 61 വിക്ഷേപണം പരാജയപ്പെട്ടു

ബെംഗളൂരു : ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണമായ പിഎസ്എൽവി- സി 61 ദൗത്യം പരാജയപ്പെട്ടു .ഭൗമ നിരീക്ഷണ ഉപഗ്രഹമായ E0S- 09 നെ ബഹിരാകാശത്ത് എത്തിക്കാൻ ആയില്ല. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം...

മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം നവംബർ 10 ന്

ആറന്മുള : സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ)യുടെ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 10 ന്  ആറുന്മുള ഒന്തേക്കാട് - പാറടയിൽ നടക്കും. പൈതൃക കലാ ഗവേഷകനും കേരള...
- Advertisment -

Most Popular

- Advertisement -