Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഅഭിപ്രായ വ്യത്യാസങ്ങൾ...

അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദിയിൽ പറയണം; തന്നെ എല്ലാത്തിലും പ്രതിയാക്കാനുള്ള ശ്രമമാണ് – കെ.സി.വേണുഗോപാൽ

പത്തനംതിട്ട: കോൺഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടതെന്നും വ്യക്തിപരമായ അഭിപ്രായങ്ങളെ തന്റെ പേരുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ശരിയല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യമായി ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും പാർട്ടിക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാനുള്ള വേദികൾ പാർട്ടിക്കകത്തുണ്ടെന്നും അവിടെ കാര്യങ്ങൾ പറയുകയാണ് വേണ്ടതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി വേദിയിൽ അവസരം ലഭിക്കുന്നില്ലെങ്കിൽ നേതാക്കളുമായി നേരിട്ട് ചർച്ച ചെയ്യുന്നതാണ് താൻ സ്വീകരിക്കുന്ന രീതിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാർട്ടിയിലോ മുന്നണിയിലോ ഉണ്ടാകുന്ന ഏതൊരു വിഷയത്തിന്റെയും ഉത്തരവാദിത്വം തന്റെ പേരിൽ ചുമത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. “എന്തുകിട്ടിയാലും ഒരു ഭാഗത്ത് കെ.സി. വേണുഗോപാലിനെ പ്രതിയാക്കാനാണ് ചിലർക്ക് ഇഷ്ടം. കുറേ തീർത്തില്ലേ, ഇനിയും വേണോ ഇത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ നാല് മാസത്തിനിടെ സർക്കാരിനെ ന്യായീകരിക്കുകയല്ലാതെ സർക്കാരിനെതിരായ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ താൻ പ്രസ്താവന നടത്തിയിട്ടില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിലെ ഓരോ നേതാക്കൾക്കും അവരുടേതായ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകാം. അത്തരം അഭിപ്രായങ്ങളെ ഉടൻ തന്നെ കെ.സി. വേണുഗോപാലുമായി ബന്ധിപ്പിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി അടൂർ പ്രകാശ് ഇന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫിലെ പ്രശ്നങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ താൻ ബന്ധപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

അടൂർ പ്രകാശിന്റെ പ്രതികരണത്തിന് പിന്നാലെ കോൺഗ്രസിനുള്ളിലെ ഭിന്നത സംബന്ധിച്ച ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. രാജ്യത്തെ രാഷ്ട്രീയ മാറ്റമാണ് നിലവിൽ തന്റെ പ്രധാന ശ്രദ്ധയെന്നും 2029ലെ പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് ജനാധിപത്യ സർക്കാരിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും: കെ. ​ജ​യ​കു​മാർ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡിജിറ്റലൈസേ​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്രസിഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. അ​യ്യ​പ്പ​ന് പ്ര​ത്യേ​ക പ​ബ്ലി​സി​റ്റി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​യ്യ​പ്പ സം​ഗ​മം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​യ​കു​മാ​ർ പറഞ്ഞു....

ബസ്സിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂർ സ്വദേശികളായ രണ്ട് പേർ തിരുവല്ല പോലീസിന്റെ പിടിയിലായി

തിരുവല്ല : ബാംഗ്ലൂരിൽ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ഇതര സംസ്ഥാന സർവീസ് ബസ്സിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂർ സ്വദേശികളായ രണ്ട് പേർ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. 15 ഗ്രാമോളം തൂക്കം വരുന്ന എംഡി...
- Advertisment -

Most Popular

- Advertisement -