ചെങ്ങന്നൂർ : കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അനിയൻ ചേട്ടനെ കൊലപ്പെടുത്തി. ചെങ്ങന്നൂർ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു.