പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരുവുനായ്ക്കളെ പിടികൂടുന്നതിൽ ശാസ്ത്രീയപരിശീലനം ലഭിച്ച 18 ഡോഗ് കാച്ചേഴ്സിന് ഡോഗ് കാച്ചിങ് നെറ്റ് വിതരണം ചെയ്തു.
ജില്ലാമൃഗസംരക്ഷണ ഓഫീസർ ഡോ: മിനി സാറാ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഡോഗ് കാറ്റച്ചേഴ്സിന് നെറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജെ. ഹരികുമാർ പങ്കെടുത്തു.