തിരുവല്ല: ക്ഷയരോഗികളുടെ (ടിബി) ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റ്റി പ്രസന്നകുമാരി നിർവ്വഹിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ വൈശാഖ് പി, സെക്രട്ടറി ശാന്തകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി, മെഡിക്കൽ ആഫീസർ ഡോ.ജൂലി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു






