ആലപ്പുഴ: ആലപ്പുഴ ജില്ലാതല കേരളോത്സവം ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ അമ്പലപ്പുഴയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരിയുടെ അധ്യക്ഷതയില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കേരളോത്സവത്തിന്റെ അവസാനഘട്ട സംഘാടകസമിതി യോഗം ചേര്‍ന്നു. കായിക മത്സരങ്ങള്‍ 26, 27, 28 തീയതികളില്‍ വിവിധ വേദികളിലും കലാമത്സരങ്ങള്‍ 28, 29 തീയതികളിലും നടക്കും.
അത്‌ലറ്റിക്‌സ്, ത്രോ മല്‍സരങ്ങള്‍ 26 ന് കാര്‍മല്‍ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. വോളിബോള്‍ വണ്ടാനം റ്റി ഡി എം സി മൈതാനത്തും ബാസ്‌കറ്റ് ബോള്‍ പുന്നപ്ര ജ്യോതി നികേതന്‍ സ്‌കൂളിലും കളരിപ്പയറ്റ് പുന്നപ്ര എന്‍ എസ് എസ് ഓഡിറ്റോറിയത്തിലും കബഡി, വടംവലി എന്നിവ ഗവ. അംബേദ്കര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും 26 ന് നടക്കും.
27 ന് പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ ചെസ് മത്സരവും ആലപ്പുഴ രാജാകേശവദാസില്‍ നീന്തല്‍, പഞ്ചഗുസ്തി എന്നിവയും നടക്കും. ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവ 27, 28 തീയതികളില്‍ യഥാക്രമം കാര്‍മല്‍ എഞ്ചിനീയറിങ് കോളേജ്, വണ്ടാനം റ്റിഡിഎംസി മൈതാനം എന്നിവിടങ്ങളിലാണ്.
ഷട്ടില്‍ ബാഡ്മിന്റണ്‍ 27 ന് അമ്പലപ്പുഴ വിജയലക്ഷ്മി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, കലാമത്സരങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുക. അമ്പലപ്പുഴ ഗവ. മോഡല്‍ എച്ച് എസ് എസിലാണ് പ്രധാന വേദി. അമ്പലപ്പുഴ ജി എല്‍ പി എസ്, ഗവ. മോഡല്‍ എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് മറ്റ് വേദികള്‍. സ്റ്റേജിതര മത്സരങ്ങള്‍ ഗവ. മോഡല്‍ എച്ച് എസ് എസില്‍ നടക്കും. ജില്ലാതല കേരളേത്സവം ഉദ്ഘാടനത്തോടനുബന്ധിച്ച് 29 ന് വൈകിട്ട് 3. 30 ന് കച്ചേരിമുക്ക് മുതല്‍ അമ്പലപ്പുഴ ഗവ. ജി. എച്ച് എസ് എസ് വരെ വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.