ന്യൂഡൽഹി : ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിൽ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ തോല്‍പ്പിച്ചാണ് ദിവ്യ കിരീടം നേടിയത്. ഇരുവരുടെയും ആദ്യ ഫൈനലായിരുന്നു ഇത്.
ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. വിജയത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യ ദേശ്മുഖ് സ്വന്തമാക്കി.