Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കല്‍ കോളജിൽ...

മെഡിക്കല്‍ കോളജിൽ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം  കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

അധിക അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചു. രാജിവെക്കുന്ന അധിക ചുമതലകളുടെ കോളജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

നിലവില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരം 32 ദിവസം പിന്നിട്ടു. ഒ.പി. ബഹിഷ്‌കരണവും അക്കാദമിക് ബഹിഷ്‌കരണവും 11-ാം ദിവസത്തിലേക്കും കടന്നു. ശസ്ത്രക്രിയകളുടെ ബഹിഷ്‌കരണം ഇന്നലെ എട്ടാം ദിവസം പിന്നിട്ടു.

അതേസമയം പ്രശ്‌നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അതിനിടെ, മെഡിക്കല്‍ കോളജിലേക്ക് ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്‌കരണം മാത്രമെന്ന് പറയുമ്പോഴും സമരം ആഴ്ചകള്‍ പിന്നിട്ടതോടെ ശസ്ത്രക്രിയയ്‌ക്ക് തീയതി അടുത്തു കൊണ്ടിരിക്കുന്ന രോഗികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷം: 5 പേർക്ക് കടിയേറ്റു

തിരുവല്ല: കടപ്ര വളഞ്ഞവട്ടത്ത് തെരുവ്നായുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ അഞ്ച് പേർക്കാണ്  തെരുവ് നായയുടെ കടിയേറ്റത്. വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ് ആരോഗ്യ കേന്ദ്രത്തിന് സമീപം ആയിരുന്നു സംഭവം. കടിയേറ്റ 5 പേരും ആശുപത്രിയിൽ ചികിത്സ...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: പനച്ചമൂട് - കൊച്ചുവീട്ടില്‍ മുക്ക് റോഡിലെ ചപ്പാത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 31-ന്  ആരംഭിക്കും.  നാളെ  മുതല്‍ ഒരു മാസത്തേക്ക് ഈ  റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്​ എക്സിക്യൂട്ടിവ്...
- Advertisment -

Most Popular

- Advertisement -