Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗാര്‍ഹിക പീഡനങ്ങൾ...

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ആലപ്പുഴ : ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ്  അദാലത്തിൽ പരിഗണനയ്ക്കു  വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്ത്രീ ജോലിക്കു പോകുന്നതാണ് വീട്ടിലെ പ്രശ്‌നമെന്ന് വരുത്തി അവരെ വീടിനു പുറത്തിറങ്ങാന്‍ സമ്മതിക്കാത്ത മനോഭാവമുള്ള പുരുഷന്‍മാര്‍ സമൂഹത്തില്‍ ഇന്നുമുണ്ട് എന്നാണ് മനസിലാക്കേണ്ടത്.     

വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികാര സ്ഥാനത്തിരിക്കുന്ന അധ്യാപകരും മറ്റ് അധ്യാപകരും തമ്മില്‍ ആശയപരമായുള്ള അനൈക്യം, അതില്‍ രക്ഷിതാക്കള്‍ ഇടപെടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്നിവ വിദ്യാര്‍ഥികളെയും സമാധാനപരമായ പഠനാന്തരീക്ഷത്തെയും ബാധിക്കുന്നതായുള്ള പരാതിയും അദാലത്തിൽ പരിഗണിച്ചു.

വസ്തു സംബന്ധമായ വിഷയങ്ങളും, സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളും, സ്ത്രീകളെ ആക്രമിക്കുന്ന തരത്തിലേക്കെത്തുന്നതായും വനിതാ കമ്മിഷന്‍ അംഗം സൂചിപ്പിച്ചു. ജില്ലാതല അദാലത്തില്‍ ഒമ്പത് കേസുകള്‍ തീര്‍പ്പാക്കി. 12 പരാതിയിൽ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാക്കി 40 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 61 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗ്ലദേശിൽ പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം

ധാക്ക : ബംഗ്ലദേശിൽ വീണ്ടും പ്രക്ഷോഭം.പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ ഉപരോധിച്ചു.ഷെയ്ഖ് ഹസീന സർക്കാരിനോട് കൂറു പുലർത്തിയിരുന്ന ആളാണ് മുഹമ്മദ് ഷഹാബുദ്ദീനെന്നും അതിനാൽ രാജിവച്ചൊഴിയണമെന്നുമാണ്...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് . ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -