Monday, April 28, 2025
No menu items!

subscribe-youtube-channel

HomeSpiritualഡോ. ജോസഫ്...

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായും പ്രവർത്തിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥമുള്ള നാലാമത് സ്മാരക പ്രഭാഷണം നവംബർ 7ന് വൈകിട്ട് 4 ന്  കൊട്ടാരക്കര പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ്, കർദ്ദിനാൾ ഡോ. ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്കാ ബാവ സ്മാരക പ്രഭാഷണം നടത്തും. 

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഇടവക വികാരി റവ. രാജു തോമസ് എന്നിവർ നേതൃത്വം നൽകും. പനവേലി ബഥേൽ മാർത്തോമ്മാ, മൈലം ക്രിസ്തോസ് മാർത്തോമ്മാ എന്നീ ഇടവകകളുടെ ഗായക സംഘങ്ങൾ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83...

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് : അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

കോട്ടയം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
- Advertisment -

Most Popular

- Advertisement -