Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsപായിപ്പാട് ബിഎഡ്...

പായിപ്പാട് ബിഎഡ് കോളേജ്  പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു

തിരുവല്ല: സിപാസിനു കീഴിൽ എം ജി യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനിൽ പ്രവർത്തിക്കുന്ന പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രിൻസിപ്പാൾ ആയി ഡോ രാജീവ് പുലിയൂർ ചുമതലയേറ്റു. കവിയും നിരുപകനും, ചിത്രകാരനും, ചരിത്രകാരനുമായ ഡോ. രാജീവ് പുലിയൂർ ആറു വർഷത്തോളം ഇടുക്കി നെടുങ്കണ്ടം ബി.എഡ് കോളേജിൻ്റെ പ്രിൻസിപ്പാൾ ആയിരുന്നു.

ഇടുക്കിയുടെയും ഹൈറേഞ്ചിൻ്റെയും പുതുചരിത്രം തേടിയുള്ള അന്വേഷണങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെൻഹിറുകളുടെയും കോൺസെൻട്രിക് സർക്കിളുകളുടെയും കണ്ടെത്തലുകൾ  ചരിത്രത്തിലെ നിർണ്ണായകമായ തെളിവുകളായി മാറി.

2018ൽ പ്രളയാനന്തരം പത്തനംതിട്ട, ആറൻമുളയിൽ പുരാവസ്തു ശിൽപങ്ങൾ ലഭ്യമായതിനെത്തുടർന്ന് പമ്പാനദീതട സംസ്കാരത്തെക്കുറിച്ച് നടത്തിയ ചരിത്രപരമായ കണ്ടെത്തലുകളും അന്തർദ്ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. ആറൻമുളയിൽ പ്രവർത്തിക്കുന്ന പമ്പാനദീതട പഠനഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടർ കൂടിയാണ്.

മുസിരിസ് എസ്കവേഷൻ പോലെ ബാരിസ് എസ്കവേഷൻ കൂടി ആരംഭിക്കൂന്നതിനായി നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. കാലിഫോർണിയ സർവകലാശാല, ബറോഡ സർവകലാശാല, ബാംഗ്ളൂർ ചിത്രകലാ പരിഷത്ത് എന്നിവിടങ്ങളിലെ ഫാക്കൽറ്റികളുമായി ബന്ധപ്പെടുത്തി ആറൻമുളയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി.

പമ്പയും അച്ചൻകോവിലും മണിമലയും ഉൾപ്പെടുന്ന നദീതട ഭൂമിക സവിശേഷ പ്രാധാന്യമുള്ളതാണെന്ന് കണ്ടെത്തി. ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയുമായി കത്തിടപാടുകൾ നടത്തിയിട്ടുണ്ട്. ഭാഷാശാസ്ത്ര-മനശ്ശാസ്ത്ര സംബന്ധമായ പ്രൊജക്ടുകൾക്ക് ചോംസ്കിയുടെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ പുലിയൂർ സ്വദേശിയായ ഡോ രാജീവ് പുലിയൂർ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ”ഏഴു കടലും എണ്ണമറ്റ നക്ഷത്രങ്ങളും ” ഉൾപ്പെടെ അഞ്ച് കവിതാ സമാഹാരങ്ങൾ, രണ്ട് ജീവചരിത്ര കൃതികൾ, ഡിസി ബുക്സിൽ നിന്നും പ്രസിദ്ധീകരിച്ച വിശ്വസാഹിത്യ ചൊൽക്കഥകൾ, മാസിഡോണിയൻ കഥകൾ എന്നിവ രാജീവ് പുലിയൂരിൻ്റെ പുസ്തകങ്ങളാണ്. പ്രശസ്തഗായികയായ കെ പി എ സി സുലോചനയുടെ ജീവചരിത്ര കൃത്രിയായ ‘പൊന്നരിവാൾ അമ്പിളിയിൽ ‘ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്ക്കരിക്കുന്നു

തിരുവന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന...

എറണാകുളത്ത് ഫർണിച്ചർ കടയിൽ തീ പിടിത്തം

കൊച്ചി : എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കടയിൽ തീ പിടിത്തം.പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.കട പൂർണ്ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .സമീപത്ത് മൂന്ന്...
- Advertisment -

Most Popular

- Advertisement -