തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു .പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം.
കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കാൻ തീരുമാനിച്ചത്. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ഇളവുകള്‍ നിർദേശിച്ചിരുന്നു.