Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiഓംപ്രകാശിനെതിരായ ലഹരിക്കേസ്...

ഓംപ്രകാശിനെതിരായ ലഹരിക്കേസ് : സിനിമ താരങ്ങളുടെ പേരും റിമാൻഡ് റിപ്പോർട്ടിൽ

കൊച്ചി : കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളുടെ പേരും. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കൊച്ചി മരടിൽ ഓംപ്രകാശ് താമസിച്ച ഹോട്ടലിലെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.20 പേർ ഇയാളുടെ മുറിയിൽ എത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

​ഗുണ്ടാനേതാവ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനേയും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടുന്നത്.പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.പ്രതികൾ വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം .20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ...
- Advertisment -

Most Popular

- Advertisement -