മാരാമണ്‍ : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനിൽ ഇന്ന് ലഹരി വിമോചന യോഗം നടന്നു. റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപനും മാര്‍ത്തോമ്മാ ലഹരി വിമോചന സമിതി പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടേല്‍ മുഖ്യസന്ദേശം നല്‍കി.ആസക്തികള്‍ക്കെതിരെയുള്ള പോരാട്ടമാണ് ക്രൈസ്തവദൗത്യമെന്നും കുടുംബങ്ങളിലും സമൂഹങ്ങളിലും സംഭവിക്കേണ്ട രൂപാന്തരത്തെക്കുറിച്ചും ജീവിതം മറ്റുള്ളവര്‍ക്ക് പ്രയോജനകരമായി മാറ്റുന്നതിനെക്കുറിച്ചും ആഴമായ ദര്‍ശനങ്ങള്‍ നമ്മളിൽ മാറ്റമുണ്ടാക്കണമെന്നും മാര്‍ റാഫേല്‍ തട്ടേല്‍ മുഖ്യ സന്ദേശത്തിൽ പറഞ്ഞു.
യോഗത്തില്‍ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ, സഖറിയാസ് മാര്‍ അപ്രേം, ഡോ. ജോസഫ് മാര്‍ ഈവാനിയോസ്, തോമസ് മാര്‍ തിമോഥിയോസ്, ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എന്നിവര്‍ പങ്കെടുത്തു.