ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്ച്ചർ സ്കെലിൽ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടു പിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്.