കോഴഞ്ചേരി : കുറിയന്നൂർ പിആർഡി മിനി നിധി നിക്ഷേപ തട്ടിപ്പ് കേസിൽ ഇ ഡി (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) ആദ്യത്തെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പിആർഡി ഉടമ ഡി. അനിൽകുമാർ, ഭാര്യ ദീപ, മക്കളായ അനന്തകൃഷ്ണൻ, അനന്തു വിഷ്ണു മുൻ ജനറൽ മാനേജർ ഡേവിഡ് ജോർജ് എന്നിവർക്കെതിരെയും പിആർഡി നിധി ലിമിറ്റഡിൻ്റെ 3 കമ്പനികൾക്കെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ നിക്ഷേപ തട്ടിപ്പ് നടത്തി 44.82 കോടി രൂപ സമ്പാദിച്ചതായാണ് ഇ.ഡി കണ്ടെത്തിയത്. ഇതിൽ 27.88 കോടി രൂപയുടെ സ്വത്തു വകകളും കണ്ടുകെട്ടി നിക്ഷേപ തട്ടിപ്പ് കേസിൽ ഇതുവരെ 122 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും കേസെടുത്തത്. നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അധികൃതർ വ്യക്തമാക്കി