എടത്വാ: പെരുന്നാളിനോടനുബന്ധിച്ച് പള്ളിയിൽ എത്തുന്ന തീർത്ഥാടകർക്ക് നേർച്ച ഭക്ഷണം വിതരണം ചെയ്തു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ ഭക്ഷണം ആശിർവദിച്ചു. 5,6,7 തീയതികളിൽ ദിനംപ്രതി 3500 ഓളം നേർച്ച ഭക്ഷണമാണ് ഭക്തജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നതെന്ന് നേർച്ച ഭക്ഷണ ചുമതയുള്ള കൺവീനർ ബാബു പള്ളിത്തറ അറിയിച്ചു.
ദൂരെ ദേശത്തുനിന്നും എത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് പള്ളി കാര്യത്തിൽ നിന്നുമുള്ള ഈ ക്രമീകരണം. ജെയ്സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസ് കുട്ടി കന്നേൽത്തോട്ടു കടവിൽ, പി കെ ഫ്രാൻസിസ് പത്തിൽ,ജനറൽ കൺവീനർ ബിനോയ് മാത്യു ഒലക്കപാടിൽ,ബാബു പള്ളിത്തറ,സെബാസ്റ്റ്യൻ മൂന്നുപറ, ജോബി കണ്ണമ്പള്ളി, എഡ്വേർഡ് ചെറുകാട്, ഷൈജു മണക്കളം, എന്നിവർ പങ്കെടുത്തു.