Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവേനൽക്കാലത്തെ വൈദ്യുത...

വേനൽക്കാലത്തെ വൈദ്യുത സുരക്ഷ : ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : വേനൽക്കാലത്ത് വൈദ്യുത അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

വൈദ്യുതി ലൈനിനു സമീപം നിൽക്കുന്ന വൃക്ഷങ്ങളിലെ കായ്കനികൾ ഇരുമ്പ് തോട്ടി,ഏണി എന്നിവ ഉപയോഗിച്ച് അടർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

തീപിടിക്കുന്നതോ തീപിടിക്കാൻ സഹായിക്കുന്നതോ ആയ വസ്തുക്കൾ വൈദ്യുത ഉപകരണങ്ങളുടെ സമീപം വയ്ക്കാതിരിക്കുക.

ട്രാൻസ്ഫോമറുകൾക്ക് സമീപത്തുനിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിക്കുക.

ട്രാൻസ്ഫോമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ അനധികൃതമായി കടന്നുകയറുകയോ ചെയ്യാതിരിക്കുക.

ട്രാൻസ്ഫോമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക.

വൈദ്യുതി ലൈനിന് കീഴിലായി ചവറുകൾക്ക് തീയിടാതിരിക്കുക.

എയർ കണ്ടീഷണർ, കംപ്രസർ എന്നിവ കൺട്രോൾ ചെയ്യുന്ന എം.സി.ബി/ ഇ.എൽ.സി.ബി എന്നിവ പ്രവർത്തനക്ഷമമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കുക.

എ.സി യൂണിറ്റുകളുടെ ആനുവൽ മെയിന്റനൻസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും....

മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -