Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന്...

ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽനിന്ന് ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാട് : വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി . മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനാണ് നിർദേശം.

ഇതോടൊപ്പം ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെക്രട്ടേറിയറ്റ് വളപ്പിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ‌ വച്ചാണ് പാമ്പ് കടിച്ചത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു

തിരുവല്ല : കച്ചവടം ചെയ്യുന്ന കടമുറികളുടെ വാടകയ്ക്കും ജി എസ്റ്റി ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമതി തിരുവല്ല ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. വൻകിട മാളുകളും...
- Advertisment -

Most Popular

- Advertisement -