തിരുവനന്തപുരം : സംസ്ഥാനത്തെ അവശ്യവസ്തുക്കളുടെ വിലവര്‍ധനവിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു .രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ ആരോപിച്ചു. .
സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്.തുടര്‍ച്ചയായി എട്ടു മാസങ്ങളില്‍ വിലക്കയറ്റ തോതില്‍ കേരളം നമ്പര്‍ വണ്‍ ആയിരിക്കുകയാണ്, വിഷ്ണുനാഥ് പറഞ്ഞു .കർഷക മേഖലയിലടക്കം ദേശീയ ശരാശരിയേക്കാൾ കൂലി കേരളത്തിലുണ്ടെന്ന് ഭരണപക്ഷ എംഎൽഎ ആയ വി ജോയ് മറുപടി നൽകി.തുടർച്ചയായി മൂന്നാംദിവസമാണ് സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നത്.






