തിരുവല്ല:തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്ക് എതിരെ കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ മുന്നിൽ പ്രതിഷേധിച്ചു.
തിരുവല്ല നഗരസഭ മുൻ സെക്രട്ടറി അഴിമതി കേസിൽ വിജിലൻസ് പിടികൂടുകയും സർവീസിൽ നിന്ന് സസ്പെൻഡ് നേരിടുകയും ചെയ്തു.
മുൻ സെക്രട്ടറി അഴിമതിക്ക് കൂട്ടുനിൽക്കാതിരിക്കുന്ന ജീവനക്കാരെ നഗരസഭ ചെയർപേഴ്സൺൻ്റെ സഹായത്തോടുകൂടി നിരന്തരം സെക്ഷൻ മാറ്റുകയും ഉദ്യോഗസ്ഥരുടെ ഫയലുകൾ മോഷ്ടിക്കപ്പെടുകയും മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തു വരുന്നതിനെ തുടർന്ന് ആണ് കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചത്.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.സജീഷ് സെക്രട്ടറിയേറ്റംഗം പി ജി ശ്രീരാജ് ,ഏരിയ പ്രസിഡൻറ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ സെക്ഷൻ മാറ്റിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ചെയർപേഴ്സനെ ഉപരോധിക്കുന്നതു ഉൾപ്പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു.