Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസെക്യൂരിറ്റി ജീവനക്കാർക്ക്...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം : തൊഴിൽ വകുപ്പ് സർക്കുലർ

തിരുവനന്തപുരം : സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കി.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.

വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം. മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്സുകൾ  21 ദിവസം ഓൺലൈനിൽ

കായംകുളം: സൂക്കൂളിൽ മുണ്ടിനീര് പടർന്നതിനെ തുടർന്ന് കായംകുളം ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വരെയുള്ള ക്ലാസ്സുകൾ  21 ദിവസം ഓൺ ലൈനിലൂടെയാക്കി. രണ്ടാം ക്ലാസ്സിലെ അഞ്ച് കുട്ടികൾക്കും, ഒരു ടീച്ചറിനും, ഒന്നു...

ഗതാഗതം നിരോധിച്ചു

മാവേലിക്കര: ഭരണിക്കാവ് ബ്ലോക്കിലെ വേടരപ്ലാവ് സ്‌കൂള്‍ ജംഗ്ഷന്‍ പണയില്‍ മാര്‍ത്തോമ പള്ളി റോഡില്‍ ഷീബ ട്രാവല്‍സ് മുതല്‍ കണ്ടല്ലൂരയ്യത്ത് (ഭജന വിലാസം) വരെയുള്ള ഭാഗത്ത് ഡിസംബര്‍ 18 മുതല്‍ ജനുവരി 17 വരെ...
- Advertisment -

Most Popular

- Advertisement -