എറണാകുളം : എറണാകുളം വടക്കൻ പറവൂരിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം.പ്രദേശത്തെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വീടുകളിലെ പിൻവാതിലുകൾ സംഘം തകർക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുഖം മൂടി ധരിച്ച് കയ്യിൽ ആയുധവുമായിട്ടാണ് മോഷ്ടാക്കൾ എത്തിയത് . പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.