തിരുവന്തപുരം: നവംബറിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്ന എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് നേരത്തേതിനേക്കാൾ വ്യത്യസ്തമായ സമയക്രമം. 2024-ൽ ഓടിയിരുന്ന ത്രിവീക്കിലി സ്പെഷ്യൽ (06001/06002) ട്രെയിനിനേക്കാൾ സൗകര്യപ്രദമായ ക്രമീകരണമാണ് പുതുതായി വരുന്നത്.
മുൻപ് ഉച്ചയ്ക്ക് 12.50-ന് എറണാകുളത്തു നിന്നു പുറപ്പെട്ട് രാത്രി 10.00-ന് ബെംഗളൂരുവിൽ എത്തിയിരുന്നതായിരുന്നുവെങ്കിലും
സർവീസിന്റെ ആവൃത്തിയിലും മാറ്റം പ്രതീക്ഷിക്കുന്നു .ആഴ്ചയിൽ മൂന്ന് ദിവസം മാത്രമല്ല, ആറ് ദിവസമോ എല്ലാ ദിവസവും ഓടാൻ സാധ്യതയുണ്ട്. ഒരു ദിവസം അറ്റകുറ്റപ്പണികൾക്കായി മാറ്റിവെക്കും. കൃത്യമായ ദിവസങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
യാത്രാമാർഗ്ഗത്തിലും മാറ്റങ്ങൾ വരും. പ്രധാന സ്റ്റോപ്പുകൾ തുടർന്നും നിലനിൽക്കും, എന്നാൽ ബെംഗളൂരുവിനടുത്ത് കൃഷ്ണരാജപുരം പുതിയ സ്റ്റോപ്പായി ഉൾപ്പെടുത്തും. ആകെ മുഴുവൻ ഏഴ് സ്റ്റോപ്പുകളായിരിക്കും ഇനി.ട്രെയിനിന് ഇനി 16 കോച്ചുകളായിരിക്കും .മുൻപ് എട്ടായിരുന്ന കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ മുൻവർഷത്തേതിനോട് സമാനമായിരിക്കും . ചെയർ കാർ ഏകദേശം 1,465, എക്സിക്യൂട്ടീവ് ചെയർ കാർ 2,945 (ഭക്ഷണവുമായി). സർവീസ് ആരംഭിച്ചതിന് ശേഷം ഐ ആർ സി ടി സി വഴി ഓൺലൈൻ ബുക്കിംഗ് ലഭ്യമാകും.സാധാരണ സൂപ്പർഫാസ്റ്റ് ട്രെയിനുകളേക്കാൾ ഏകദേശം ഒരു മണിക്കൂർ യാത്രാസമയം ലാഭിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.






