Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഎത്യോപ്യൻ ഓർത്തഡോക്സ്...

എത്യോപ്യൻ ഓർത്തഡോക്സ് സഭ യുവജന പ്രതിനിധികൾ മലങ്കരസഭാ ആസ്ഥാനം സന്ദർശിച്ചു

കോട്ടയം: ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ പ്രധാന സഭയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രതിനിധികൾ മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം  സന്ദർശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ യുവജനസംഘത്തെ മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അരമന ചാപ്പലിൽ പ്രാർത്ഥനയിൽ പങ്കെടുത്ത സംഘം കാലം ചെയ്ത പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടങ്ങളിലും പ്രാർത്ഥന നടത്തി.

എത്യോപ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിലുളള സാംസ്ക്കാരിക, വേദശാസ്ത്ര ഉൾക്കാഴ്ച്ചകളെക്കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും നാഗ്പൂർ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ് ക്ലാസ് എടുത്തു.

മലങ്കരസഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത്. 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ സംഘം  പരുമല സെമിനാരി, നിരണം പള്ളി, ചേപ്പാട് പള്ളി, പെരുനാട് ബഥനി ആശ്രമം തുടങ്ങിയ ആധ്യാത്മിക കേന്ദ്രങ്ങളിലും സന്ദർശനം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രന്റെ (50) വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ്...

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...
- Advertisment -

Most Popular

- Advertisement -