Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിന് നേരെ സിപിഎം  നടത്തിയ ആക്രമണത്തിനെതിരെ ബിജെപി  പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ക്യാമ്പ് ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ ബിജെപി പെരിങ്ങര പഞ്ചായത്ത് സമിതി  പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബിജെപി തിരുവനന്തപുരം മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു.

75000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ബിജെപിയെയും സുരേഷ് ഗോപിയെയും വ്യാജ ആരോപണങ്ങളിലൂടെയും സംഘർഷത്തിലൂടെയും  നേരിടാൻ ആവില്ലെന്നും ഇത്തരം സാഹചര്യങ്ങളെ ജനകീയ പ്രതിഷേധ കൂട്ടായ്മകളിലൂടെ ബിജെപി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങര പഞ്ചായത്ത് സമിതി പ്രസിഡൻറ് മനോജ് വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, ബിജെപി പഞ്ചായത്ത് സമിതി അംഗം പ്രശാന്ത് താമരശ്ശേരി, തിരുവല്ല നഗരസഭ വാർഡ് കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.

ബിജെപി ജനപ്രതിനിധികളായ അശ്വതി രാമചന്ദ്രൻ, സനിൽകുമാരി, ചന്ദ്രു എസ് കുമാർ, പ്രവർത്തകരായ  വിശ്വനാഥൻ ഒട്ടത്തിൽ , സത്യപ്രകാശ്, ശിവദാസൻ, സൂരജ് പിള്ള, ലല്ലു ,അശ്വതി,ജോബി,രഘുനാഥൻ പിള്ള, അഖിലേഷ്, അശോകൻ, സോമനാഥൻ, മുരളീധരൻ നായർ, ശ്രീക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സബ് ജൂനിയർ ടീം തിരഞ്ഞെടുപ്പും സൗഹൃദ മത്സരവും

മല്ലപ്പള്ളി : കോഴിക്കോട് ചേളന്നൂർ SN കോളേജിൽ ൽ വച്ച് നടക്കുന്ന സ്റ്റേറ്റ് സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ടീം തെരഞ്ഞെടുപ്പും ലഹരിക്കെതിരായുള്ള സൗഹൃദ മത്സരവും നടക്കുന്നു....

റഷ്യയിൽ ശക്തമായ ഭൂകമ്പം : 7.8 തീവ്രത ,സുനാമി മുന്നറിയിപ്പ്

മോസ്കോ : റഷ്യയിലെ കംചത്കയിൽ ശക്തമായ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഭൂചലനത്തെതുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പെട്രോപാവ്‌ലോവ്‌സ്- കംചത്കയിൽ നിന്ന് 128 കിലോമീറ്റർ...
- Advertisment -

Most Popular

- Advertisement -