തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഏബ്രഹാം നഗറിൽ നടത്തി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം മുഖ്യകാർമ്മികത്വം വഹിച്ചു.
ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ്പ് ഡോ. ടി.സി ചെറിയാൻ സഹകാർമ്മികർ ആയിരുന്നു. വികാരി ജനറാൾ റവ. സി.കെ ജേക്കബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. കൺവൻഷൻ ടെൻറും, സ്ഥിരം വേദിയും നിർമ്മിച്ച് കൈമാറിയ ഇട്ടി ജോസ്കുട്ടിക്കും, ലിസി ജോസ്കുട്ടി എന്നിവർക്ക് സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ് ആദരവ് നൽകി.
വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, അത്മായ ട്രസ്റ്റി ജോർജ് വർഗീസ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.