ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ റദ്ദായതുമായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് പുതുക്കി നല്‍കും. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്ക്കാ
2025 ഏപ്രില്‍ 30 വരെ മാത്രമെ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. പ്രവൃത്തി ദിവസങ്ങളില്‍ വിമുക്തഭടന്മാര്‍, തൊഴില്‍ രജിസ്ട്രേഷന്‍ കാര്‍ഡുമായി ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ, ദൂതന്‍മുഖേനയോ, തപാല്‍ മാര്‍ഗമോ ബന്ധപ്പെടുവാന്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0477-2245673