മുംബൈ ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500 പോയിന്റിന്റെ ഉയർച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 76,738 ഉം നിഫ്റ്റി 23,338ഉം കടന്നു.പൊതുമേഖല ബാങ്ക് സൂചിക 4.50 ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചിക 50,000 കടന്നു