Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറം പോത്തുകല്ലിൽ...

മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം : വിദഗ്ധ സംഘം പരിശോധന നടത്തും

മലപ്പുറം : മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നാട്ടുകാർ.പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്നും സ്ഫോടനം പോലെ ശബ്ദം കേട്ടത്. പിന്നാലെ വില്ലേജ് ഓഫിസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടന ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽ ത്രിവൽസര  കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള വൈക്കം, ആറ്റിങ്ങൽ ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം, തകിൽ, നാദസ്വരം ത്രിവൽസര സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 2024-2025 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 15 നും 20...

ആശമാർക്കായി കൺസോർഷ്യം രൂപവത്കരിക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: അവിണിശ്ശേരി  ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ തന്റെ വകയായി നൽകും. ബാക്കി തുക സമൂഹത്തിലെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കും. ആശ...
- Advertisment -

Most Popular

- Advertisement -