Friday, February 21, 2025
No menu items!

subscribe-youtube-channel

HomeCareerഈഴവ ചരിത്രവും...

ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും –  പുസ്തക  പ്രകാശനം

പത്തനംതിട്ട :  പ്രദീപ് കുളങ്ങര എഴുതിയ “ഈഴവ ചരിത്രവും ശ്രീനാരായണ ഗുരു എന്ന വഴിവിളക്കും ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്നു. കെ ജി റജി നളന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. ചന്ദ്രസേനൻ പ്രഫ. മാലൂർ മുരളീധരന് പുസ്തകം കൈമാറി പ്രാകാശനം നിർവ്വഹിച്ചു

യഥാർത്ഥ ഗുരുവിനെയല്ല പലർക്കും വേണ്ടത്. അവരവർക്ക് ഇഷ്ടപ്പെട്ട ശ്രീനാരായണ ഗുരുവിനെ പങ്കിട്ടെടുക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രകാശനം നിർവ്വഹിച്ച ശേഷം നടത്തിയ പ്രഭാഷണത്തിൽ അഡ്വ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു.

സ്വന്തം തപശക്തി സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനതയായി വിനിയോഗിച്ച ഒരേ ഒരു യോഗിവര്യനാണ് ശ്രീ നാരായണ ഗുരു എന്നും അദ്ദേഹം പറഞ്ഞു. “ഉപജാതി സംവരണം അംബേദ്കറാണ് ശരി ” എന്ന വിഷയത്തിൽ എം.ഗീതാനന്ദൻ പ്രഭാഷണം നടത്തി.

ഏകലവ്യൻ ബോധി,റോയ് മെഴുവേലി,അഡ്വ:രതീഷ് കിളിത്തട്ടിൽ,അഡ്വ: അൻസാരി,മണ്ണടി മോഹൻ,റെജിദാമോദരൻ,സജീവ് ,പ്രദീപ് കുളങ്ങര,ആര്യ കെ.എസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ : ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 79 (പനംചുവട് ഗേറ്റ്) ഒക്‌ടോബര്‍ 18 ന് രാവിലെ 8 മണി മുതല്‍ 19 ന് വൈകീട്ട് 6...

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി...
- Advertisment -

Most Popular

- Advertisement -