Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeSpiritualദൈവ വിശ്വാസം...

ദൈവ വിശ്വാസം ജീവിത വിജയത്തിൻ്റെ അടിത്തറ : ഡോ. സി. വി. ആനന്ദ ബോസ്

തിരുവനന്തപുരം: ദൈവ വിശ്വാസം ജീവിത വിജയത്തിൻ്റെ അടിത്തറ ആണെന്നും
ദൈവത്തിന് മഹത്വമർപ്പിച്ചു കൊണ്ടും മനുഷ്യ സമൂഹത്തിൻ്റെ സമാധാനത്തിനായും ശ്രമിക്കുക മാനവ സമൂഹത്തിൻ്റെ ദൗത്യമെന്നും വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് പ്രസ്താവിച്ചു.മലയാള ക്രൈസ്തവ സമൂഹത്തിൻറെ ആഗോളതലത്തിലുള്ള കൂട്ടായ്മയായ വേൾഡ് കൗൺസിൽ ഓഫ് മലയാളി ക്രിസ്ത്യൻസിന്റെ (ഡബ്ല്യു സി എം സി) റീജിയണൽ കോൺഫറൻസ് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സിസ തോമസ് അധ്യക്ഷത വഹിച്ചു. ഡോ. സസ്മിത് പത്ര എം.പി., ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, മലങ്കര സിറിയൻ കത്തോലിക്കാ സഭയുടെ വികാരി ജനറൽ വെരി റവ.ഡോ. വർക്കി ആറ്റുപുറത്ത്, ഡബ്ല്യു സി എം സി ഇന്ത്യ റീജിയൻ പ്രസിഡൻറ് വെരി റവ.ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, ഡബ്ല്യു സി എം സി അമേരിക്കൻ റീജിയൻ പ്രസിഡൻറ് ഷാജി എസ് രാമപുരം, ഡബ്ല്യു സി എം സി ഗൾഫ് റീജിയൻ പ്രസിഡണ്ടും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് സെക്രട്ടറിയുമായ റോയി കെ യോഹന്നാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ് പാസ്റ്റർ തോമസ് എം പുളിവേലിൽ, ഡോ. മറിയ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

സമകാലിക സാഹചര്യത്തിൽ എക്യുമെനിസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ് സെമിനാർ നയിച്ചു.

വൈഎംസിഎ കേരള റീജിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ.അലക്സ് തോമസിന് ഡബ്ല്യു സി എം സി യുടെ ആദരവ് ഗവർണർ നൽകി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് – ‘ടാഗോർ സമ്മാൻ’ പെരുമ്പടവം ശ്രീധരനും സരോജിനി നായിഡു പുരസ്കാർ ഡോ അനിത എം.പി ക്കും ബഹുമാന്യ ഗവർണർ ഡോ സി.വി ആനന്ദബോസ് സമ്മേളനത്തിൽ വച്ച് സമ്മാനിച്ചു. സംഘാടകസമിതി ഭാരവാഹികളായ റവ.എ ആർ നോബിൾ, ഷെവലിയർ ഡോ. കോശി ജോർജ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 09/05/2024 Karunya Plus KN 521

1st Prize Rs.8,000,000/- PU 815510 (KOZHIKKODE) Consolation Prize Rs.8,000/- PN 815510 PO 815510 PP 815510 PR 815510 PS 815510 PT 815510 PV 815510 PW 815510 PX 815510...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും .അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -