Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsയാത്രക്കിടെ നഷ്ടമായ...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും തിരികെ കിട്ടിയില്ല. തുടർന്ന്  സുരേഷ്  പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ വ്യാപകതെരച്ചിലിൽ ബാഗ് കണ്ടെത്തി. ഇന്ന് സുരേഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നഷ്ടമായ ബാഗ് തിരികെ ഏൽപ്പിച്ചു. ബാഗ് തിരിച്ചുകിട്ടിയ ഉടമസ്ഥൻ, സ്റ്റേറ്റഷനിൽനിന്ന് മടങ്ങും മുമ്പ്  പന്തളം പോലീസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എസ് ഐക്കൊപ്പം പോലീസുദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, അൻവർഷ ,അനൂജ് എന്നിവരും  തിരച്ചിലിൻ്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും...

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി.സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ ഏകോപനത്തിൽ വന്ന...
- Advertisment -

Most Popular

- Advertisement -