ന്യൂഡൽഹി : ഡൽഹിയിലെ 20ഓളം സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ 12-ാം ക്ലാസുകാരൻ പിടിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. 6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു ലക്ഷ്യം .ചോദ്യം ചെയ്യലില്‍ താനാണ് ബോംബ് ഭീഷണി മെയില്‍ അയച്ചിരുന്നതെന്ന് വിദ്യാർഥി സമ്മതിച്ചു