തിരുവനന്തപുരം : കുടുംബവഴക്കിനെത്തുടർന്ന് മകന്റെ മര്‍ദനമേറ്റ ഹൃദ്രോഗിയായ അച്ഛന്‍ മരിച്ചു. വഞ്ചിക്കുഴി മാര്‍ത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന രവീന്ദ്രനാണ് (65) കൊല്ലപ്പെട്ടത്. മകൻ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് ഭാര്യയും അമ്മയുമായി വഴക്കിടുകയും അച്ഛനെ മർദിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. മര്‍ദനമേറ്റ രവീന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു





