ചങ്ങനാശ്ശേരി: വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4 ന് സമാപിക്കും. ഇന്ന് രാവിലെ ഇടവം രാശിയിൽ 10.40 നും 11.25 നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ക്ഷേത്രം തന്ത്രി തെക്കേടത്ത് മേമന പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി തേവലശ്ശേരി പടിഞ്ഞാറെ ഇല്ലം അനിൽ നമ്പൂതിരി, കീഴ്ശാന്തിമാരായ മഹേശ്വരൻ നമ്പൂതിരി, വൈശാഖ് കെ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
മാർച്ച് 29 ന് രാത്രി 9.30 ന് മേജർ സെറ്റ് കഥകളി, ഏപ്രിൽ 3 ന് രാത്രി 1 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 4 ന് രാത്രി 1 ന് ആറാട്ടിന് സ്വീകരണം എന്നിവ ഉണ്ടാകും.