Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മറ്റി...

ഹേമ കമ്മറ്റി റിപ്പോർട്ടിന് താൽക്കാലിക സ്റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽസാഹചര്യങ്ങളും പഠിക്കാനായി നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. എം. മനോജിന്റെ ഇടക്കാല ഉത്തരവ് .ഇന്ന് 3.30 ന് റിപ്പോർട്ട് പുറത്ത് വിടാനിരിക്കെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ.

റിപ്പോർട്ട് പുറത്തു വരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.അതേസമയം എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി : ജുഡീഷ്യൽ കസ്റ്റഡി ജൂൺ 19 വരെ നീട്ടി

ന്യൂഡൽഹി : ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസത്തെ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി റൗസ് അവന്യൂ കോടതി തള്ളി. കേജ്‌രിവാളിൻ്റെ കസ്റ്റഡി ജൂൺ 19...

ലഹരിക്കെതിരെ കൂട്ട് കൂടാം : ടീനേജ് ക്യാമ്പ് സമാപിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിക്കെതിരെ കൂട്ട് കൂടാം  ടീനേജ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം യൂഹാനോൻ മാർ പോളിക്കാർപ്പൊസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -