തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും.
ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവക്കാലത്ത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ കോട്ടൂർ,മുരണി, പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂർ കരകളിലേക്ക് ഊരുവലത്ത് നടത്തും.
18-ന് രാവിലെ 11-ന് ഓട്ടൻതുള്ളൽ, വൈകീട്ട് സേവ, 10-ന് കഥകളി, 19-ന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി 10.30-ന്ഗാനമേള, പള്ളിവേട്ട ദിനമായ 20-ന് രാവിലെ 11-ന് ഉത്സവബലി,വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി വേലകളി, 11-ന് വയലിൻ കച്ചേരി,21-ന് വൈകീട്ട് 5.30-ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 10.30-ന് ബാലെ എന്നിവ ഉണ്ടാകും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ ജി സുശീലൻ, വൈസ് പ്രസിഡന്റ് കവിയൂർ സദാശിവൻ, സെക്രട്ടറി പി ആർ സന്തോഷ് കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.