Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ മഹാദേവക്ഷേത്രത്തിൽ...

കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും

തിരുവല്ല : കവിയൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.30-നും 7.30-നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും.

ഇന്ന് രാത്രി എട്ടിന് തിരുവാതിരപ്പുഴുക്ക് വിതരണം, തിരുവാതിരകളി, ഭക്തിഗാനമേള. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവക്കാലത്ത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ കോട്ടൂർ,മുരണി, പടിഞ്ഞാറ്റുംചേരി, ആഞ്ഞിലിത്താനം, തോട്ടഭാഗം കുന്നന്താനം, ഇരവിപേരൂർ കരകളിലേക്ക് ഊരുവലത്ത് നടത്തും.

18-ന് രാവിലെ 11-ന് ഓട്ടൻതുള്ളൽ, വൈകീട്ട് സേവ, 10-ന് കഥകളി, 19-ന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി 10.30-ന്ഗാനമേള, പള്ളിവേട്ട ദിനമായ 20-ന് രാവിലെ 11-ന് ഉത്സവബലി,വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി വേലകളി, 11-ന് വയലിൻ കച്ചേരി,21-ന് വൈകീട്ട് 5.30-ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി 10.30-ന് ബാലെ എന്നിവ ഉണ്ടാകും.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ ജി സുശീലൻ, വൈസ് പ്രസിഡന്റ് കവിയൂർ സദാശിവൻ, സെക്രട്ടറി പി ആർ സന്തോഷ് കുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വച്ചാണ് അപകടം....

യശ്വന്ത്പുർ–കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച

കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിലെ എ.സി. കോച്ചുകളിൽ മോഷണം നടന്നത്.ഈ സമയം യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു.കവര്‍ച്ചാസംഘം...
- Advertisment -

Most Popular

- Advertisement -