Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsസന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി...

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ ‘ഗാനാഞ്ജലി’

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച ‘ഗാനാഞ്ജലി’ ശ്രദ്ധേയമായി. തീര്‍ത്ഥാടകരുടെ മനസ്സില്‍ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. 

വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു. 
സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സൂരജിന്റെയും അര്‍ജുന്‍ കൃഷ്ണന്റെയും നേതൃത്വത്തില്‍ നിലവിളക്ക് തെളിച്ചുകൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ വി.എസ് ലിവിന്‍സണ്‍, കെ. ലിനിന്‍, എം.ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെസ്സ് ചാമ്പ്യൻഷിപ്പ്

തിരുവനന്തപുരം : ജി .കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 61 - മത് സംസ്ഥാനതല ഫിഡെ റേറ്റഡ് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 മെയ് 10...

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ്...
- Advertisment -

Most Popular

- Advertisement -