രാജ്കോട്ട് :ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ് സെൻ്ററിലെ തീപിടിത്തത്തിൽ മരണം 28 ആയി .ഇതിൽ 12 പേർ കുട്ടികളാണ്.മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഗെയിം സോണിൽ തീപിടിത്തമുണ്ടായത്.
സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി .ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയ്ൻ, ഗെയിംസോൺ ഉടമ യുവരാജ് സിംഗ് സോളങ്കി എന്നിവരടക്കം മൂന്ന് പേരാണ് അറസ്റ്റിലായിയത് .സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.