Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈത്തില്‍ തൊഴിലാളി...

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം : മരണം 41 ആയെന്നു റിപ്പോർട്ട്

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 41 ആയെന്നു റിപ്പോർട്ട് .3 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട് .അൻപതിലേറെപ്പേർക്കു പരുക്കേറ്റു.മരിച്ചവരിൽ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് പുലര്‍ച്ചെ നാല് മണിയോടെ തീപ്പിടിത്തമുണ്ടായത്.

തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. തീപിടിത്തത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടുക്കം രേഖപ്പെടുത്തി.എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും  സമ്പൽ സമൃദ്ധിയും സന്ദേശം നേർന്ന്   ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു .ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്  വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ...

എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും

മധുര : മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.പ്രകാശ്...
- Advertisment -

Most Popular

- Advertisement -