ആലപ്പുഴ : ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. രാവിലെ ഒന്‍പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം ഉണ്ടായത്. റബ്ബര്‍, ചകിരി, കിടക്കകള്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനള്ള ശ്രമങ്ങള്‍ തുടരുകയാണ്.






