ന്യൂഡൽഹി : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം തിരിച്ചെത്തി.വെള്ളിയാഴ്ച രാത്രിയാണ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദ്യാർത്ഥികളും തീർത്ഥാടകരും ഉൾപ്പെടെയുള്ള ആദ്യ സംഘം എത്തിയത്. ഇറാനിലുളള മുഴുവൻ ഇന്ത്യൻ പൗരൻമാരോടും മടങ്ങണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു.
ഇറാനില്‍ സ്ഥിതി ആശങ്കാജനകമാണെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു .ഇന്റർനെറ്റ് തടസ്സം ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്. കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച സംഘാംഗങ്ങള്‍ ഇന്ത്യൻ എംബസി കൃത്യമായ നിർദേശങ്ങൾ നൽകി സഹായിച്ചുവെന്നും പറഞ്ഞു.ഇറാനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.






