കോഴിക്കോട് : കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.