കണ്ണൂർ : പേവിഷബാധയേറ്റ് അഞ്ചു വയസുകാരൻ മരിച്ചു.തമിഴ്നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്ത് (5) ആണ് മരിച്ചത്.പയ്യാമ്പലത്തെ വീട്ടുമുറ്റത്ത് വച്ച് മേയ് 31ന് കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കണ്ണിനും കാലിനും കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടി രണ്ടാഴ്ചയായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധയേൽക്കുകയായിരുന്നു . കണ്ണൂർ നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലും നിരവധിപ്പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.