ആലപ്പുഴ : പ്രളയസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തനരീതികൾ എന്നിവ സംബന്ധിച്ച് പമ്പ നദീതട പദ്ധതിയുടെ ഭാഗമായി മാർച്ച് 20 ന് കുട്ടനാട്ടിലെ തലവടിയിൽ മോക്ക് ഡ്രിൽ നടത്തും. പൊതുജനങ്ങളെ ബോധവത്കരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുമാണ് മോക്ക് ഡ്രിൽ നടത്തുന്നത്.
റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും (കില) ആഭിമുഖ്യത്തിലാണ് മേക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത് നിന്ന് അവരെ സുരക്ഷിത സ്ഥാനത്തെത്തിക്കുക എന്നതാണ് മോക്ഡ്രില്ലിൻ്റെ ലക്ഷ്യം. ഇതിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായ ടേബിൾ ടോപ്പ് എക്സർസൈസ് 19 ന് നടക്കും.